Skip to main content

ഓര്‍മയിലെന്നും തിരൂരിലെ ഈ ഉത്സവം

താരതമ്യേന പരാതികള്‍ക്കിടയില്ലാതെ ജില്ലാ കലോത്സവം നടത്താനായതിന്റെ സന്തോഷത്തിലാണ് വിദ്യാഭ്യാസ ഉപ ഡയറക്ടറും തിരൂര്‍ സ്വദേശിയുമായ കെ.പി രമേഷ്‌കുമാര്‍. കലാ-സാസ്‌കാരിക പരിപാടികളെ ഇരുകരവും നീട്ടി സ്വീകരിക്കുന്ന തിരൂരുകാര്‍ ലോകക്കപ്പ് ഫുട്ബാള്‍ ആവേശത്തിനിടയിലും കലോത്സവത്തെ നെഞ്ചോട് ചേര്‍ത്തെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വെയിലും മഴയും മാറി മാറി സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലും മേളയിലെ ജനപങ്കാളിത്തം എടുത്തുപറയേണ്ടതാണ്. മേളയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതോടൊപ്പം അച്ചടക്കം ഉറപ്പാക്കുന്ന ചുമതലയും കുട്ടികള്‍ തന്നെ കൃത്യമായി നിറവേറ്റി. ഏതൊരു കാര്യവും കുട്ടികളെ ഏല്‍പ്പിച്ചാല്‍ അവരത് കൃത്യമായി നിറവേറ്റുമെന്നതിന് മികച്ച ഉദാഹരണമാണ് തിരൂരിലെ ജില്ലാ കലോത്സവമെന്നും ഡി.ഡി കൂട്ടിച്ചേര്‍ത്തു.

date