Skip to main content

കുണ്ടുകടവ് പുതിയ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ

കുണ്ടുകടവ് പുതിയ പാലം; പ്രവൃത്തി ഉദ്ഘാടനം ഉടൻ ആരംഭിക്കും

 

പൊന്നാനി നഗരസഭയേയും

മാറഞ്ചേരി പഞ്ചായത്തിനേയും

ബന്ധിപ്പിക്കുന്ന കുണ്ടുകടവ് പുതിയ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ പി.നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.

പാലത്തിന്റെ നിർമാണത്തിനായി ഡിസംബർ ആറിന് സർവേ നടത്തി അതിർത്തി നിർണ്ണയം നടത്തും. പാല നിർമാണവുമായി ബന്ധപ്പെട്ട മറ്റ് തടസ്സങ്ങൾ നീക്കി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പ്രവൃത്തി ഉദ്ഘാടനം ഉടൻ നടത്താനും യോഗത്തിൽ തീരുമാനമായി.

പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ

വകുപ്പുകളെ ഏകോപിപ്പിച്ച് 

പി നന്ദകുമാർ എം.എൽ.എ യുടെ

അധ്യക്ഷതയിൽ പൊന്നാനി വിശ്രമ മന്ദിരത്തിൽ ചേർന്ന അവലോകന യോഗത്തിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത്, പൊന്നാനി നഗരസഭാ വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ ,സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപാല ,എം.ആബിദ,ഡെപ്യൂട്ടി തഹസിൽദാർ പി കെ സുരേഷ് കുമാർ ( ദുരന്ത നിവാരണം) വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date