Skip to main content

സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ:  പ്രത്യേക ക്യാമ്പയിൻ ഇന്നുമുതൽ  

ആലപുഴ: സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ ക്യാമ്പയിനുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, ആക്ഷേപങ്ങൾ നൽകുന്നതിനും ഇന്നു മുതൽ (ഡിസംബർ 3, 4 തീയതികളിൽ)  താലൂക്ക് / വില്ലേജ് കേന്ദ്രങ്ങളിൽ പ്രത്യേക ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നു, വോട്ടർമാർക്ക് ക്യാമ്പയിനുകളിൽ നേരിട്ടെത്തി കരട് വോട്ടർ പട്ടിക പരിശോധിക്കാവുന്നതും, പുതിയ അപേക്ഷകളും, വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിനും, പേരുകൾ നീക്കം ചെയ്യുന്നതിനുമുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 2023 ജനുവരി 1 ന് 18 വയസ് പൂർത്തിയാകുന്നവർക്കും നിലവിൽ 17 വയസ് പൂർത്തിയായവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ www.nvsp.in, voter helpline app. മുഖാന്തിരമോ, ബൂത്ത് ലവൽ ഓഫീസർമാർ മുഖാന്തിരമോ ഡിസംബർ എട്ടുവരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date