Skip to main content

മുഖം മിനുക്കാൻ കിഴക്കേ കോടാലി ലക്ഷം വീട് കോളനി

 

നവീകരണപ്രവൃത്തികൾ നടത്തി കിഴക്കേ കോടാലി ലക്ഷം വീട് കോളനിയുടെ മുഖഛായ മാറ്റാൻ പഞ്ചായത്ത് ഒരുങ്ങുന്നു. മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ കിഴക്കേ കോടാലി ലക്ഷം വീട് കോളനിയുടെ സമഗ്ര നവീകരണമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. 

ജില്ല പഞ്ചായത്തും മറ്റത്തൂർ പഞ്ചായത്തും സംയുക്തമായി 2021-22 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം. വീട് അറ്റകുറ്റപ്പണി, പ്ലാസ്റ്ററിംഗ്, പെയിൻ്റിംഗ്, ചുറ്റുമതിൽ നിർമ്മാണം തുടങ്ങി ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്ന വിവിധ പ്രവൃത്തികളാണ് കോളനിയിൽ നടപ്പാക്കുന്നത്. ഇതിൽ മിക്ക പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. 

കോളനിയിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം കോളനി നിവാസികളുടെ ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തുകയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻ്റ് അശ്വതി വിബി പറഞ്ഞു.

date