Skip to main content

മിമിക്രിയിൽ സദ്യയൊരുക്കി ദിയ മെഹറിൻ

 

 

സാമ്പാറും പായസവും രസവും ഒക്കെയുണ്ട്, എന്നാ ഒരു പഞ്ചിന് മിമിക്രി കൂടി ആകാമെന്ന് കരുതി ആരോ ചോദിച്ചതാണ്. കലോത്സവത്തിന് മിമിക്രി മത്സരത്തില്‍ അവതരിപ്പിച്ച ഐറ്റം ഒന്ന് കാണിക്കാമോ എന്ന സ്‌നേഹത്തോടെയുള്ള ആ ആവശ്യം നിരാകരിക്കാന്‍ ദിയ മെഹറിന് സാധ്യവുമായിരുന്നില്ല. ആയിരത്തോളം പേര്‍ക്ക് ഒരേസമയം ഭക്ഷണം വിളമ്പുന്ന കലോത്സവത്തിലെ ഏറ്റവും വലിയ ആ സദസ്സിന് മുന്നില്‍ അവള്‍ തന്റെ പ്രകടനം വീണ്ടും കാഴ്ചവെച്ചു. ഭക്ഷണ വിതരണത്തിന്റെ അറിയിപ്പുകള്‍ക്കായി മാത്രം ഒരുക്കിയ മൈക്ക് ആ നിമിഷം കലോത്സവ വേദിയിലെ പ്രതിഭയുടെ ശബ്ദമായി.  ഹയര്‍ സെക്കന്ററി വിഭാഗം മിമിക്രി, ഇംഗ്ലീഷ് കവിത രചന എന്നിവയിൽ ഫസ്റ്റ് ലഭിച്ച ദിയ മെഹറിൻ തുറക്കൽ എച്ച്.എം.എസ്.എച്ച്.എസ് സ്കൂൾ വിദ്യാർത്ഥിനിയാണ്. മിമിക്രി വേദിയിൽ ആദ്യ നമ്പറായി മിന്നും പ്രകടനമാണ് ദിയ കാഴ്ചവെച്ചത്. 

date