Skip to main content

ലോക മണ്ണ് ദിനം: ജില്ലാതല ഏകദിന ശില്പശാല 5ന് 

 

'മണ്ണ് ഭക്ഷണത്തിന്റെ ഉറവിടം' എന്ന സന്ദേശവുമായി 
ലോക മണ്ണ് ദിനത്തിൽ ജില്ലാതല ഏകദിന ശില്പശാലയുമായി മണ്ണ് പര്യവേക്ഷണ വകുപ്പ്. ഡിസംബർ 5ന് രാവിലെ 9:30ന് മണ്ണുത്തി കൈലാസനാഥ വിദ്യാനികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷത വഹിക്കും. മണ്ണ് ഭൂപട പ്രകാശനവും റിപ്പോർട്ട്‌ പ്രകാശനവും പി കെ ഡേവിസ് മാസ്റ്റർ നിർവ്വഹിക്കും. 

മണ്ണിനെ കുറിച്ച് ശാസ്ത്രീയ അറിവ് നൽകുന്ന മണ്ണറിവ് സെമിനാറിൽ 'മണ്ണ് : ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാനം ' എന്ന വിഷയത്തിൽ കേരള കാർഷിക സർവ്വകലാശാല റിട്ടയേർഡ് പ്രൊഫസർ പി എസ് ജോൺ സംസാരിക്കും. 'MAM മൊബൈൽ ആപ്പ്'  ജില്ലാ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ തോമസ് അനീഷ് ജോൺസൺ പരിചയപ്പെടുത്തും. മണ്ണഴക് പ്രദർശനവും ഇതോടൊപ്പം ഉണ്ടാകും. 

ദിനാചരണത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും. തൃശൂർ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ,  ജനപ്രതിനിധികൾ, കർഷകർ വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

date