Skip to main content

വാട്ടര്‍ അതോറിറ്റിയില്‍ താത്കാലിക നിയമനം

കേരള വാട്ടര്‍ അതോറിറ്റി ഡിസ്ട്രിക്ട് പ്രൊജക്ട് മോണിറ്ററിങ് യൂണിറ്റിലേക്ക് പ്രൊജക്ട് മാനേജര്‍, പ്രൊജക്ട് എഞ്ചിനീയര്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ്, ഐ.ടി സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. പ്രൊജക്ട് മാനേജര്‍ തസ്തികയിലേക്ക് ബി.ടെക്ക് (സിവില്‍/ മെക്കാനിക്കല്‍/ കെമിക്കല്‍) ബിരുദവും വാട്ടര്‍ സപ്ലൈ പ്രൊജക്ടുകളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. പ്രൊജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് ബി.ടെക്ക് സിവില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. സപ്പോര്‍ട്ടിങ് സ്റ്റാഫ്  തസ്തികയിലേക്ക് വാട്ടര്‍ സപ്ലൈ പ്രൊജക്ടുകളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഐ.ടി.ഐ/ ഡിപ്ലോമ (സിവില്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐടി സപ്പോര്‍ട്ടിങ് സ്റ്റാഫിന് സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ യോടൊപ്പം മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങും പ്രവൃത്തി പരിചയവും അഭികാമ്യം. യോഗ്യരായവര്‍ ഡിസംബര്‍ 13ന് രാവിലെ 11ന് കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എഞ്ചീനീയറുടെ കാര്യാലയത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 0483 2974871.

date