Skip to main content

പിഎസ്‌സി സൗജന്യ പരിശീലനം

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ പി.എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ ആറ് മുതല്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു യോഗ്യതയുള്ള 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. അപേക്ഷകള്‍ രണ്ടു ഫോട്ടോ, വിദ്യാഭ്യാസ രേഖകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് ഒറിജിനല്‍, ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കണം.

date