Skip to main content

ലഹരിക്കെതിരെ ഗോള്‍ ചലഞ്ചുമായി യുവജന കമ്മീഷന്‍

ലഹരിക്കെതിരെ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടുകോടി ഗോള്‍ കാമ്പയിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ 'ലഹരിയാവാം കളിയിടങ്ങളോട് ഗോള്‍ ചലഞ്ച്' സംഘടിപ്പിച്ചു. കമ്മീഷന്‍ അംഗങ്ങളായ എസ്. കെ. സജീഷ്, കെ. പി. പ്രമോഷ്, വി. വിനില്‍, പി. എ. സമദ്, കമ്മീഷന്‍ സെക്രട്ടറി ശ്രീമതി. ഡാര്‍ലി ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രകാശ് ജോസഫ്, ഫിനാന്‍സ് ഓഫീസര്‍ സി. അജിത് കുമാര്‍, യുവജന കമ്മീഷന്‍ സംസ്ഥാന, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ ഗോള്‍ ചലഞ്ചില്‍ പങ്കെടുത്തു. നാടിന്റെ യുവതയെ കാര്‍ഷിക കലാ സാംസ്‌കാരിക കായിക മേഖലകളിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലേക്ക് 'ലഹരിക്കെതിരെ നാടുയരുന്നു' എന്ന പേരില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും യുവജന കമ്മീഷന്‍ നടത്തിവരുകയാണ്. ബോധവത്കരണത്തോടനുബന്ധിച്ച് ജാഗ്രതാ സദസ്സ്, ഹ്രസ്വചിത്ര പ്രദര്‍ശനം, സെമിനാര്‍ എന്നിവ യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സര്‍വകലാശാല, കോളജ് യൂണിയനുകള്‍, യുവജന സംഘടനകള്‍, സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും.

date