Skip to main content

മീസില്‍സ് (അഞ്ചാം പനി) : പ്രതിരോധ കുത്തിവെപ്പ് എടുക്കണം   

 

 ജില്ലയില്‍ കുട്ടികളില്‍ മീസില്‍സ് (അഞ്ചാം പനി) വ്യാപമാകുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ . രേണുക അറിയിച്ചു. ജില്ലയില്‍ ഇത് വരെ 323 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 60 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും മീസില്‍സ് രോഗം (അഞ്ചാം പനി) പടര്‍ന്നിട്ടുണ്ട്.

 

പ്രതിരോധ കുത്തിവെപ്പ് വഴി കൃത്യമായി തടയാവുന്ന അസുഖമാണ് മീസില്‍സ് (അഞ്ചാം പനി) എന്ന അസുഖം. മീസില്‍സ് രോഗം തടയുന്നതിന്നായി നടക്കുന്ന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പില്‍ നിന്നായി ഇതു വരെ 6449 കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പിന്‍റെ ഒന്നാം ഡോസും 7415 കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പിന്‍റെ രണ്ടാം ഡോസും സ്വീകരിചിട്ടുണ്ട്.

 

സ്കൂളില്‍ പോകുന്ന കുട്ടികള്‍ മൂക്കും വായും മൂടുന്ന വിധത്തില്‍ കൃത്യമായി മാസ്ക്ക് ധരിക്കേണ്ടതാണ്. പനി, ചുമ, കണ്ണിന് ചുവപ്പ്, മൂക്കൊലിപ്പ്, ശരീരം മുഴുവന്‍ തിണര്‍ത്ത പാടുകള്‍ തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവര്‍ ഒരിക്കലും സ്കൂളില്‍ പോകരുതെന്നും കുട്ടികള്‍ എല്ലാവരും പ്രതിരോധ കത്തിവെപ്പ് സ്വീകരിക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date