Skip to main content

മെറ്റീരിയൽ കളക്ഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

 

മാലിന്യമുക്ത ഇരിമ്പിളിയം പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയം പഞ്ചായത്തിൽ നിർമിച്ച മെറ്റീരിയൽ കളക്ഷൻ സെന്റർ കെട്ടിടം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല ടീച്ചർ അധ്യക്ഷയായി. പഞ്ചായത്ത് പരിധിയിലെ വീടുകൾ, കടകൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് കവറുകൾ, മറ്റു പാഴ് വസ്തുക്കൾ എന്നിവ ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച് മെറ്റീരിയൽ കളക്ഷൻ സെൻററുകളിൽ എത്തിച്ച് തരംതിരിച്ച്‌ കയറ്റി അയക്കുകയാണ് 

പദ്ധതിപ്രകാരം ചെയ്യുന്നത്. വാർഡുകളിൽ ഇവ ശേഖരിച്ച് വെക്കുന്നതിന് പ്രത്യേകം മിനി എം.സി.എഫുകളുടെ നിർമാണം നടന്നു കൊണ്ടിരിക്കുകയാണ്. കാരപ്പറമ്പ് പാലൊളി ഫത്താഫ് സൗജന്യമായി അനുവദിച്ച് നൽകിയ സ്ഥലത്താണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.

 

പരിപാടിയിൽ വികസനകാര്യ ചെയർമാൻ വി.ടി. അമീർ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എൻ.മുഹമ്മദ്, ക്ഷേമകാര്യ ചെയർപേഴ്സൺ എൻ.കദീജ, ബ്ലോക്ക് പഞ്ചായത്തംഗം പി.സി.എ.നൂർ, വാർഡ് മെമ്പർമാരായ ടി.പി. മെറീഷ്, കെ.പി.ജസീന, ടി.പി. ഷഹനാസ്, കെ. മുഹമ്മദലി, കെ. ബാലചന്ദ്രൻ, റംല, പഞ്ചായത്ത് സെക്രട്ടറി ശ്രീലത, മമ്മു പാലൊളി, പി. ഫത്താഹ് തുടങ്ങിയവർ പങ്കെടുത്തു. 

 

date