Skip to main content

പെണ്ണിടം;ലോഗോ, തീം സോങ്ങ് പ്രകാശനം നടന്നു

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പെണ്ണിടം വനിതാ സാംസ്‌കാരികോത്സവം പദ്ധതിയുടെ ലോഗോ പ്രകാശനവും തീം സോങ്ങ് പ്രകാശനവും നടന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരിഫ നാസര്‍ നിര്‍വ്വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ആര്‍ ഗായത്രി അധ്യക്ഷയായി.
പൊന്നാനി ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ പ്രേമലത, ബ്ലോക്ക് അംഗം എം ജയശ്രീ, കെ.രമ തുടങ്ങിയവര്‍ പങ്കെടുത്തു.
2022-2023 സാമ്പത്തിക വര്‍ഷത്തിലെ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ ദിനം പൂര്‍ത്തീകരിച്ച കുടുംബത്തിലെ മുതിര്‍ന്ന വനിതകളെ ചടങ്ങില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ ഉപഹാരം നല്‍കി പൊന്നാടയണിയിച്ച് ആദരിച്ചു. പെണ്ണിടം പരിപാടിയുടെ ഭാഗമായി സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍  റിട്ട. റീജയണല്‍ ഓഡിറ്റ് ഓഫീസര്‍ എം.എസ് നരേന്ദ്ര ബാബു
വനിതകള്‍ക്ക് നേതൃത്വ പരിശീലന     ക്ലാസ്സെടുത്തു.
 

date