Skip to main content

പെണ്ണിടം;ലോഗോ, തീം സോങ്ങ് പ്രകാശനം ചെയ്തു 

 

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പെണ്ണിടം വനിതാ സാംസ്‍കാരികോത്സവം പദ്ധതിയുടെ ലോഗോയും   തീം സോങും  പ്രകാശനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ നിർവഹിച്ചു.. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ്‍ പ്രസിഡന്റ് അഡ്വ ആർ ഗായത്രി അധ്യക്ഷയായി.
പൊന്നാനി ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ പ്രേമലത, ബ്ലോക്ക് അംഗം എം ജയശ്രീ, കെ.രമ തുടങ്ങിയവർ പങ്കെടുത്തു.

2022-2023 സാമ്പത്തിക വർഷത്തിലെ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനം പൂർത്തീകരിച്ച കുടുംബത്തിലെ മുതിർന്ന വനിതകളെ ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‍ സി. രാമകൃഷ്‍ണൻ ഉപഹാരം നൽകി പൊന്നാടയണിയിച്ച് ആദരിച്ചു.
പെണ്ണിടം പരിപാടിയുടെ ഭാഗമായി സോഫ്‍റ്റ് സ്‍കിൽ ട്രെയിനർ  റിട്ട. റീജയണൽ ഓഡിറ്റ് ഓഫീസർ എം.എസ് നരേന്ദ്ര ബാബു
വനിതകൾക്ക് നേതൃത്വ പരിശീലന     ക്ലാസെടുത്തു.

date