Skip to main content
പുതുക്കാട് താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ നവീകരിച്ച കർമ്മ നീതി ലാബിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച കർമ്മ നീതി ലാബ് തുറന്നു

 

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കർമ്മ നീതി ലാബ് ജനങ്ങൾക്കായി തുറന്നു നൽകി. കുറഞ്ഞ ചെലവിൽ സാധാരണകാർക്ക് ചികിത്സ സൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആധുനിക മെഷിനറികൾ ഒരുക്കി ലാബ് സജ്ജമാക്കിയത്. ഇലക്ട്രോലൈറ്റ് അനലൈസർ, ഹെമറ്റോളജി അനലൈസർ, ബയോകെമിസ്ട്രി അനലൈസർ എന്നീ മൂന്ന് മെഷിനറികളാണ് സ്ഥാപിച്ചത്.

നവീകരണത്തിൻറെ ഭാഗമായി മൂന്ന് പുതിയ ജീവനക്കാരെ നിയോഗിച്ചു. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ  രാവിലെ 7  മുതൽ വൈകിട്ട് 7 മണി വരെയും ഞായറാഴ്ചകളിൽ രാവിലെ 6:30 മുതൽ 12 വരെയും ലാബ് പ്രവർത്തിക്കും. 1600 രൂപയുടെ കംപ്ലീറ്റ് ഹെൽത്ത് ചെക്കപ്പ് 999 രൂപയ്ക്ക് ലാബിൽ നിന്ന് ലഭിക്കും. കൂടാതെ മറ്റു ടെസ്റ്റുകൾക്ക് 50% വരെ ഇളവും ലഭിക്കും. കൊടകര ബ്ലോക്കിനു കീഴിലുള്ള മുഴുവൻ ജനങ്ങൾക്കും ലാബിൻറെ സേവനം ലഭ്യമാകും.

1999 ലാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നീതി ലാബ് പ്രവർത്തനം തുടങ്ങിയത്. 

നവീകരിച്ച ലാബിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക്-പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രവർത്തകർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

date