Skip to main content

പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് 50000 രൂപ പിഴ ചുമത്തി

 

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ഫിഷറീസ് യുപി സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യവും റബ്ബര്‍ അവശിഷ്ടങ്ങളും  കവറുകളും കത്തിച്ചതിന് വീടിന്റെ  ഉടമയ്ക്ക് പഞ്ചായത്ത് 50000 രൂപ പിഴ ചുമത്തി. ഫിഷറീസ് യുപി സ്‌കൂളിലെ 2 കുട്ടികള്‍ക്ക് ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് പ്രധാനധ്യാപികയുടെ പരാതിയിന്മേല്‍   ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചത് ബോധ്യപ്പെട്ടത്. ദേശീയപാതയോരത്തെ സ്വന്തം വാണിജ്യ കെട്ടിട സമുച്ചയത്തിന് മുന്നില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് കഴിഞ്ഞ ആഴ്ചയും ഉടമയ്‌ക്കെതിരെ പിഴ ചുമത്തിയിരുന്നു.

date