Skip to main content

പൈങ്ങോട് ഗവ.എൽ.പി. സ്കൂളിൽ അറിവിന്റെ 'തണൽ '

 

സ്റ്റാർസ് മോഡൽ പ്രീപ്രൈമറി പ്രോജക്ട് ഉദ്ഘാടനം 10ന്

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൈങ്ങോട് ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ ഉന്നത നിലവാരത്തിലേക്ക്. സമഗ്രശിക്ഷാ കേരളം ബി.ആർ.സി വെള്ളാങ്ങല്ലൂരും വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ സ്റ്റാർസ് മോഡൽ പ്രീപ്രൈമറി പ്രോജക്ട് “തണൽ' പൂർത്തിയായി.18.5 ലക്ഷം രൂപ ചെല വിട്ട് നടപ്പിലാക്കിയ പദ്ധതി ഈ മാസം പത്താം തിയ്യതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിക്കും.

ജൈവഇടം , ശാസ്ത്രയിടം, തൊഴിലിടം, നിർമ്മാണ ഇടം, ഗണിത ഇടം, ആവിഷ്കാര ഇടം, ഭാഷയിടം, വരയിടം, സംഗീതയിടം, ഇ - ഇടം,  കളിയിടം തുടങ്ങി ആക്ടിവിറ്റി വിഭാഗങ്ങൾ തണലിന്റെ ഭാഗമായി പടുത്തുയർത്തിയിട്ടുണ്ട്. 1962 ൽ സ്ഥാപിതമായ പൈങ്ങോട് സ്കൂൾ  കഴിഞ്ഞ ആറ് പതിറ്റാണ്ടായി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നൽകുന്നുണ്ട്.

10ന് വൈകീട്ട് 4ന് സ്കൂൾ അങ്കണത്തിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ കലാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രഗത്ഭരുടെ സാന്നിദ്ധ്യമുണ്ടാകും.  അഡ്വ. വിആർ സുനിൽകുമാർ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പികെ ഡേവിസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ  ഷീല അജയഘോഷ്, സമഗ്ര ശിക്ഷ കേരള ഡയറക്ടർ ഡോ. സുപ്രിയ എആർ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ  ടിവി മദനമോഹനൻ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.

date