Skip to main content

വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

 മാനന്തവാടി നഗരസഭ 2023-24 സാമ്പത്തിക വര്‍ഷത്തെ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. മാനന്തവാടി ക്ഷീരസംഘം ഹാളില്‍ നടന്ന യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലേഖാ രാജീവന്‍, വിപിന്‍ വേണുഗോപാല്‍, പി.വി.എസ് മൂസ, കെ. ഫാത്തിമ, കൗണ്‍സിലര്‍മാരായ അബ്ദുള്‍ ആസിഫ്, പി.വി. ജോര്‍ജ്ജ്, സിനി ബാബു, നഗരസഭ സെക്രട്ടറി സന്തോഷ് മമ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

date