Skip to main content

അപ്രന്റീസ് ട്രെയിനിങ് 

 

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്പ്‌മെന്റ് സെന്ററും (എസ്. ഡി സെന്റര്‍ ) ചേര്‍ന്നു ബി. ടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് അവസരം ലഭിക്കും.
ബി. ടെക്, ത്രിവത്സര ഡിപ്ലോമ എന്നിവ വിജയിച്ച് മൂന്നു വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് പരിശീലനം ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാം. ബി. ടെക് ബിരുദധാരികള്‍ക്ക് 9000 രൂപയും ഡിപ്ലോമധാരികള്‍ക്ക് 8000 രൂപയും സ്‌റ്റൈപന്റ് ലഭിക്കും. പരിശീലന ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിക്കും.

താത്പര്യമുള്ളവര്‍ ജനുവരി 31ന് മുന്‍പായി എസ്. ഡി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. എസ്. ഡി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഇ മെയില്‍ വഴി ലഭിച്ച രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസ്സലും പകര്‍പ്പും വിശദമായ ബയോഡേറ്റായും സഹിതം ഫെബ്രുവരി 3 ന് രാവിലെ 9.30 ന് അഭിമുഖത്തിന് ഹാജരാവണം. ബോര്‍ഡ് ഓഫ് അപ്രന്റീസ് ട്രെയിനിങ് പോര്‍ട്ടലായ mhrd.nats.gov.in ലെ രജിസ്‌ട്രേഷനും പരിഗണിക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ല. ഒന്നിലധികം സ്ഥാപനങ്ങളില്‍ അഭിമുഖത്തിന് പങ്കെടുക്കുന്നവര്‍ സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി  മാര്‍ക്കലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ എന്നിവയുടെ പകര്‍പ്പുകള്‍ കരുതണം. 
അപേക്ഷ ഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങള്‍ക്കും www.sdcetnre.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0484 2556530

date