Skip to main content

തൊഴിലരങ്ങത്തേക്ക് - പദ്ധതി ആലോചനാ യോഗം ശനിയാഴ്ച (7)

 

കേരള നോളജ് എക്കോണമി മിഷന്‍ കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്ന 'തൊഴിലരങ്ങത്തേക്ക്' പദ്ധതിയുടെ ആലോചനാ യോഗം ശനിയാഴ്ച (ജനുവരി 7) ഉച്ചക്ക് 2ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തില്‍ കേരള നോളജ് എക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ് ശ്രീകല വിഷയവതരണം നടത്തും.

59 വയസ്സില്‍ താഴെ പ്രായമുള്ള പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലാന്വേഷകരെ കണ്ടെത്തുന്നതിനായി കേരള നോളജ് ഇക്കോണമി മിഷന്‍ കുടുംബശ്രീയുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം സര്‍വ്വേ നടത്തിയിരുന്നു.  സംസ്ഥാനത്താകെ 53 ലക്ഷം തൊഴില്‍അന്വേഷകരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 58 ശതമാനം പേര്‍ സ്ത്രീകളാണ്. അഭ്യസ്തവിദ്യരായ സ്ത്രീകളെ തൊഴില്‍ സജ്ജരാക്കുന്നതിനു വേണ്ടിയാണ് തൊഴിലരങ്ങത്തേക്ക് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

date