Skip to main content

സൂക്ഷ്മ തൊഴില്‍ സംരംഭങ്ങൾ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

 

ഫിഷറീസ് വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍  അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങൾ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി  കുടുംബങ്ങളിലെ വനിത സംഘങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ എറണാകുളം ജില്ലാ ഡെപ്യൂട്ടി  ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡല്‍ ഓഫീസ്, മത്സ്യഭവനുകൾ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 15 ന് വൈകിട്ട് അഞ്ചുവരെ    അതത് മത്സ്യഭവനുകളില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 6235089191, 8129644919.

date