Skip to main content

ഭക്ഷ്യസുരക്ഷാ ബോധവത്കരണം

ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് 2002-2003 പദ്ധതിയുടെ ഭാഗമായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്താക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ കുടുംബശ്രീ, ഐ.സി.ഡി.എസ് അങ്കണവാടി, ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസും ലൈസന്‍സ് രജിസ്‌ട്രേഷന്‍ മേളയും സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.എസ്.എ.ഐ ട്രെയിനര്‍ മുഹമ്മദ് ജാഫര്‍ ബോധവല്‍ക്കരണ ക്ലാസ് നല്‍കി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെലീന, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷോമി, മങ്കട സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എ.പി അശ്വതി തുടങ്ങിയവര്‍ സംസാരിച്ചു.
 

date