Skip to main content

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍, അഭിമുഖം 12-ന്

ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ (എച്ച്.എസ്) (ഒന്നാം എന്‍.സി.എ.-ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍ 684/21) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ പി.എസ്.സി ആഫീസില്‍ വെച്ച് ജനുവരി 12-ന് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സല്‍, ഒ.ടി.ആര്‍. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും സഹിതം നിശ്ചിത സമയത്തും തീയതിയിലും കോഴിക്കോട് ജില്ലാ പി.എസ്.സി. ആഫീസില്‍ നേരിട്ട് ഹാജരാകേണ്ടതും പി.എസ്.സി. വെബ്‌സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കേണ്ടതുമാണ്.

date