Skip to main content

സെമിനാർ സംഘടിപ്പിച്ചു 

ആലപ്പുഴ: വനിതാ കമ്മീഷനും ചമ്പക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പഞ്ചായത്ത് തല സെമിനാർ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ വനിതാ കമ്മീഷൻ അംഗം ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ജലജകുമാരി അധ്യക്ഷത വഹിച്ചു. നിഷേധിക്കപ്പെടുന്ന സ്ത്രീതുല്യത എന്ന വിഷയത്തിൽ തൈക്കാട്ടുശ്ശേരി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ബാബു വിഷയാവതരണം നടത്തി.

സാമുഹിക നീതിയും അവസരങ്ങളും തുല്യമായി പങ്കുവെയ്ക്കുക, ലോകത്തും ഇന്ത്യയിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയും ലിംഗ ന്യൂനപക്ഷങ്ങൾക്കെതിരെയും അതിക്രമങ്ങൾ വ്യാപിക്കുന്നു, ഭരണഘടനയും ലിംഗ നീതിയും തുടങ്ങിയ വിഷയങ്ങളും സെമിനാറിൽ ചർച്ച ചെയ്തു.

ജില്ല പഞ്ചായത്ത് അംഗങ്ങളായ ബിനു ഐസക്ക് രാജു ചമ്പക്കുളം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.എസ്. ശ്രീകാന്ത്,
ചമ്പക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഗസ്റ്റിൻ ജോസഫ്,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫില്ലമ്മ ജോസഫ്, വനിതാ കമ്മീഷൻ അംഗം മഹിളാ മണി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date