Post Category
ക്ഷീര ഗ്രാമം പദ്ധതി; അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പിന്റെ 2022- 23 വര്‍ഷത്തില്‍ കേരളത്തിലെ തെരഞ്ഞെടുത്ത 20 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന 'ക്ഷീര ഗ്രാമം' പദ്ധതിയിലേക്ക് മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മില്‍ക്കിംഗ് മെഷീന്, 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, ആവശ്യാധിഷ്ഠിത ധനസഹായം എന്നീ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ താല്പര്യമുള്ള മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പിന്റെ 'ക്ഷീരശ്രീ' പോര്‍ട്ടല്‍ വഴി ജനുവരി 17 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരി ക്ഷീര വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 222905.
date
- Log in to post comments