Skip to main content

ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് ഗ്രാന്‍ഡ്

കല്‍പ്പറ്റ നഗരസഭാപരിധിയല്‍ ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന മറ്റു പിന്നോക്ക സമുദായത്തില്‍പ്പെട്ടവരില്‍ നിന്നും ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് പിന്നോക്ക വിഭാഗ വികസന വകുപ്പില്‍ നിന്നും ഗ്രാന്‍ഡ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 1 ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. മതിയായ രേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 16 വരെ നഗരസഭ ഓഫീസില്‍ സ്വീകരിക്കുമെന്ന് കല്‍പ്പറ്റ നഗരസഭാ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04936 202349, 203744.

date