Skip to main content

ശ്രീ സത്യസായി വാസ്തുധാരാ പദ്ധതിയിൽപ്പെടുത്തിയുള്ള വീടുകൾ കൈമാറി

 

ആലപ്പുഴ:
ശ്രീ സത്യസായി വാസ്തു ധാരാ പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി. അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിലും, ആലപ്പുഴ കാഞ്ഞിരംചിറ, ചെന്നിത്തല, ചെങ്ങന്നൂർ എന്നിവിടങ്ങളിലുമുള്ള നിർധന കുടുംബങ്ങൾക്കായി പൂർത്തീകരിച്ച 6 വീടുകളുടെ താക്കോലുകളാണ് കൈമാറിയത്.
എച്ച് സലാം എം എൽ എ താക്കോൽ കൈമാറൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അന്തിയുറങ്ങാൻ വീട്   സാധാരണക്കാരായ ജനങ്ങൾക്ക് ലഭ്യമാക്കുന്ന പ്രവർത്തി അനുകരണീയവും മാതൃകാപരവുമായ പുണ്യകർമ്മമാണന്ന് എച്ച് സലാം എം എൽ എ പറഞ്ഞു. വീട് ലഭിച്ചവർക്കുള്ള കസേര ഉൾപ്പടെയുള്ള വീട്ടു സാധനങ്ങളും എച്ച് സലാം കൈമാറി.

    ജില്ല കളക്ടർ വി ആർ കൃഷ്ണ തേജ താക്കോലുകൾ വിതരണം ചെയ്തു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷന് സമീപം ചേർന്ന് സമ്മേളനത്തിൽ ശ്രീ സത്യസായി ട്രസ്റ്റ് സംസ്ഥാന കൺവീനർ ജി സതീഷ് നായർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡൻറ് മനോജ് മാധവൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷീബാ രാകേഷ്, പഞ്ചായത്തംഗം മനോജ് കുമാർ, സത്യസായി സേവ ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, സംസ്ഥാന ഓർഡിനേറ്റർ കെ ഹരികൃഷ്ണൻ, പ്രേം സായി ഹരിദാസ്, ശശി, കുഞ്ഞുമോൻ, രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.

date