Skip to main content

ബയോ മെഡിക്കൽ ടെക്നീഷ്യൻ നിയമനം

 

ആലപ്പുഴ: റ്റി.ഡി   മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോമെഡിക്കൽ ടെക്നീഷന്മാരുടെ താൽക്കാലിക  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് പ്രായം: 18-40 മധ്യേ. യോഗ്യത:  ബയോ മെഡിക്കൽ എൻജിനീയറിങ് ഡിപ്ലോമ  അല്ലെങ്കിൽ തത്തുല്യ യോഗ്യത.  അഞ്ഞൂറ് കിടക്കളുള്ള ഒരു ആശുപത്രിയിൽ കുറഞ്ഞത് ആറ് മാസത്തെ ബയോ മെഡിക്കൽ ഉപകരണങ്ങളുടെ പരിപാലനത്തിലും കേടുപാടുകൾ തീർക്കുന്നതിലുമുള്ള പ്രവൃത്തി പരിചയം.    താൽപര്യമുള്ളവർ ജനുവരി 20 രാവിലെ 11ന് അസൽ രേഖകൾ  സഹിതം  മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണം.  ഫോൺ: 0477- 228 2021.

date