Skip to main content

ദേശീയ യുവജനദിനം ആചരിച്ചു

 

ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ്  ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദന്റെ ജൻമദിനത്തോടനുബന്ധിച്ച് അമ്പലപ്പുഴ ഗവൺമെന്റ് കോളേജിൽ ദേശീയ യുവജനദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ദിനാചരണം ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് അംഗം എസ് ദിപു അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. മോത്തി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ ഷീജ.ബി., യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ജയിംസ് ശാമുവേൽ,  കോളേജ് എൻ.എസ്.എസ്. വോളന്റിയർ ആദിത്യൻ , കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ.രാജീവ് കുമാർ , സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി.രതീഷ്, കോളേജ് യൂണിയൻ ചെയർമാൻ മാഹിൻ, ജില്ലാ ഓഫീസർ പ്രജീഷ എന്നിവർ പ്രസംഗിച്ചു. തുല്യതാ പഠിതാക്കൾക്കു വേണ്ടി ലഹരിക്കെതിരെ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സാക്ഷരതാ മിഷൻ നടത്തിയ ഉപന്യാസ മൽസരത്തിന്റെ സമ്മാന വിതരണം ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ''യുവജന സമൂഹവും നവോത്ഥാന കേരളവും' എന്ന വിഷയത്തെ ആസ്പദമാക്കി എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ രാജേഷ് എസ് വള്ളിക്കോട് ക്ലാസ്സെടുത്തു.

date