Skip to main content

ജനസംഖ്യാടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബി ഓഫീസുകള്‍ വിഭജിക്കണം : എം.എല്‍.എ

 

 

ജനസംഖ്യാടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബി ഓഫീസുകളെ വിഭജിക്കണമെന്ന് പി.ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. മലപ്പുറം ജില്ലാആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ കെ.എസ്.ഇ.ബി.എലിന്റെ നവീകരിച്ച വിതരണ മേഖല പദ്ധതിയുടെ (ആര്‍.ഡി.എസ്.എസ്) ജില്ലാതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഓരോ സെഷന്‍സ് ഓഫീസുകളിലും 

കെ.എസ്.ഈ.ബിയുടെ നിലവിലെ മാനദണ്ഡങ്ങൾക്ക് പുറത്താണ് 

ഉപഭോക്താക്കളുടെ എണ്ണം. ഇതുമൂലം സമയബന്ധിതമായി ജീവനക്കാര്‍ക്ക് വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുന്നില്ല. കൂടാതെ ജില്ലയിലെ വോൾട്ടേജ് ക്ഷാമം എത്രയും വേഗം പരിഹരിക്കാൻ വൈദ്യുതവകുപ്പ് ശ്രദ്ധചെലുത്തണമെന്നും  പി. ഉബൈദുള്ള എം.എൽ.എ പറഞ്ഞു. ചടങ്ങില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് അധ്യക്ഷനായി. കെ.എസ്.ഇ.ബി.എല്‍ ഫിനാന്‍സ് ഡയറക്ടര്‍ ആര്‍. ബിജു, പെരുവള്ളൂര്‍ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റര്‍, കോഴിക്കോട് നോര്‍ത്ത് ഡിസ്ട്രിബ്യൂഷന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനായര്‍ സന്ധ്യ ദിവാകര്‍ വിഷയാവതരണം നടത്തി. മഞ്ചേരി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.വി. നിസ, മലപ്പുറം ഡെപ്യൂട്ടി ചീഫ് എഞ്ചിനായര്‍ ട്രാന്‍സ് സര്‍ക്കിള്‍ എം.കെ. സുദേവ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എല്ലാ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റുമാര്‍, എല്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, തിരൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജി. സോണി, വിവിധ കെ.എസ്.ഇ.ബി.എല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date