Skip to main content

ചാലക്കുടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം ഇന്ന് ( ജനുവരി 21) 

 

പൊതു വിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുള്ള ചാലക്കുടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടസമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം  ഇന്ന്  (ജനുവരി 21). രാവിലെ 11.30ന് ഓഫീസ് അങ്കണത്തിൽ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം   സനീഷ്കുമാർ ജോസഫ് എംഎൽഎ  നിർവഹിക്കും. ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ്  അധ്യക്ഷത വഹിക്കും. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ,  നഗരസഭ വൈസ് ചെയർപേഴ്സൺ  ആലീസ് ഷിബു, വിദ്യാഭ്യാസ ഉപഡയറക്ടർ  ടി വി മദനമോഹനൻ, ചാലക്കുടി  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  കെ വി  പ്രദീപ് കുമാർ , വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ  തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

 

date