Skip to main content

ലേലം ചെയ്യുന്നു

മലപ്പുറം ഫയര്‍സ്റ്റഷന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപം നില്‍ക്കുന്ന മൂന്ന് മരങ്ങള്‍ (തേക്ക്-1 , തെങ്ങ്- 2 എണ്ണം) മുറിച്ച് നീക്കം ചെയ്യുന്നതിനുള്ള ലേലം ഫെബ്രുവരി 16 ന് രാവിലെ 11 മണിക്ക് ഫയര്‍‌സ്റ്റേഷന്‍ പരിസരത്ത് നടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരതദ്രവ്യമായ 7340 രൂപ സഹിതം അന്നേ ദിവസം ഹാജരാവണം. മരങ്ങള്‍ ടെണ്ടര്‍ വഴി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സീല്‍ ചെയ്ത ടെണ്ടറുകള്‍ ജില്ലാ ഫയര്‍ ഓഫീസര്‍, ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വ്വീസസ്, മുണ്ടുപറമ്പ്, മലപ്പുറം. 676509 എന്ന വിലാസത്തില്‍ ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് 3 മണിക്കകം എത്തിക്കണം. ടെണ്ടറിനൊപ്പം നിര്‍ദ്ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യം ജില്ലാ ഫയര്‍ ഓഫീസര്‍, ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വ്വീസസ്, മുണ്ടുപറമ്പ്, മലപ്പുറം. 676509 എന്ന പേരില്‍ വാങ്ങിയ ഡി.ഡി അടക്കം ചെയ്യണം. ടെണ്ടറുകള്‍ നല്‍കിയവര്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734788.

മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 12/183 നമ്പര്‍ കെട്ടിടം പൊളിച്ചു നീക്കി കൊണ്ടു പോകുന്നതിനുള്ള അവകാശം ഏറ്റെടുക്കുന്നതിനുള്ള ലേലം മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ഫെബ്രുവരി 13 ന് രാവിലെ 10.30 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സാമൂഹികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.

date