Skip to main content

ക്രഷുകളുടെ ഫിറ്റ്‌നസ് പരിശോധിക്കും

കോട്ടയം: ശിശുക്ഷേമ സമിതി ഗ്രാന്റ് ലഭിക്കുന്ന ജില്ലയിലെ എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളുടെയും(ക്രഷ്) ഫിറ്റ്‌നസ് പരിശോധിക്കും. കളക്‌ട്രേറ്റിൽ നടന്ന ജില്ലാ ശിശുക്ഷേമ സമിതി യോഗത്തിലാണ് തീരുമാനം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ക്രഷുകളുടെ ഫിറ്റ്‌നസ് പരിശോധിക്കുക. സമിതിയുടെ പൊതുയോഗം ഫെബ്രുവരി 17ന് ചേരും. സമിതി സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രഷുകളിൽ പരിശോധന നടത്തിയതായും നിലവിൽ 10 ക്രഷുകളാണ് പ്രവർത്തിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു. ഗ്രാന്റിൽ സർക്കാർ വർധിപ്പിച്ച തുകയായ 1.65 ലക്ഷം രൂപ 11 ക്രഷുകൾക്കായി ഉടൻ വിതരണം ചെയ്യും. കഴിഞ്ഞ വർഷം മാർച്ചു മുതൽ ഡിസംബർ വരെയുള്ള തുകയാണിത്.
ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ, ട്രഷറർ ബി. ആനന്ദക്കുട്ടൻ, സമിതിയംഗങ്ങളായ ഫ്‌ളോറി മാത്യു, റ്റി.എസ്. സ്‌നേഹാധനൻ, എ. പത്രോസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണർ (ജനറൽ) ജി. അനീസ്,
ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ എന്നിവർ പങ്കെടുത്തു.

date