Skip to main content

മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു

പട്ടികവർഗ വികസന വകുപ്പിൽ കണ്ണൂർ ഐ ടി ഡി ഓഫീസിലും ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. എസ് എസ് എൽ സി പാസായ 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാത്തവരുമായ ജില്ലയിലെ പട്ടികവർഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്ക് അഞ്ച് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് യോഗ്യത, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 15നകം കണ്ണൂർ ഐ ടി ഡി പി ഓഫീസിലോ ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ സമർപ്പിക്കണം. ഒരു തവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0497 2700357.

date