Skip to main content

പാഴ്‌വസ്തു ശേഖരണ കലണ്ടർ പ്രകാശനം ചെയ്തു

സർക്കാർ നിർദ്ദേശ പ്രകാരം ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പാഴ്‌വസ്തു കലണ്ടർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യ പ്രകാശനം ചെയ്തു. ജില്ലാ കലക്ടറുടേയും ശുചിത്വ മാലിന്യ സംസ്‌കരണം ജില്ലാ ഏകോപന സമിതിയുടെയും നിർദ്ദേശ പ്രകാരം എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും തുടർന്നുള്ള മാസങ്ങളിൽ പ്ലാസ്റ്റിക്കിനോടൊപ്പം കലണ്ടർ പ്രകാരമുള്ള പാഴ് വസ്തുക്കൾ കൂടി ശേഖരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമ്പൂർണ ശുചിത്വം ലക്ഷ്യം വച്ചുള്ള പാഴ് വസ്തു ശേഖരണ കലണ്ടർ ക്രമം പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദേശിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, ഹരിത കേരള മിഷൻ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സുനിൽ കുമാർ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.

date