Skip to main content

പഠനപ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ ഇല പദ്ധതി

സമഗ്ര ശിക്ഷ കേരളം 2022- 23 വാര്‍ഷിക പദ്ധതി, സ്റ്റാര്‍സ് എന്നിവയില്‍ ഉള്‍പ്പെടുത്തി പഠന പോഷണ പരിപാടി (എലമെന്ററി)യുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഇല' (ഇഎല്‍എ). കോവിഡിന് ശേഷം സ്‌കൂളില്‍ എത്തിയ കുട്ടിക്ക് ക്ലാസ് റൂം പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തനാധിഷ്ഠിത പഠന തന്ത്രങ്ങള്‍ രൂപപ്പെടുത്തി ആശയ രൂപീകരണം നടത്തുകയും അതിലൂടെ മുഴുവന്‍ കുട്ടികള്‍ക്കും പഠന നേട്ടം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 

തെരഞ്ഞെടുക്കപ്പെട്ട മേഖലകള്‍ ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, കല.നാല്, ഏഴ് ക്ലാസുകളിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ  പാഠഭാഗത്തെ പ്രവര്‍ത്തന പാക്കേജുകള്‍ ആക്കി പദ്ധതി രൂപീകരിച്ചാണ് നടപ്പാക്കേണ്ടത്. ഫെബ്രുവരി 20 ഓടുകൂടി തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മികവ് പ്രവര്‍ത്തനം നടപ്പാക്കി പദ്ധതി പൂര്‍ത്തീകരിക്കും.

 

ഒരു വിഷയത്തില്‍ കുറഞ്ഞത് മൂന്ന് ആക്ടിവിറ്റികളെങ്കിലും ഉള്‍പ്പെടുത്തിയ പ്രവര്‍ത്തന പരിപാടിയാണ് നടപ്പാക്കുന്നത്. ഗവ/ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പദ്ധതി ഏറ്റെടുക്കാം. വേണ്ട അക്കാദമിക പിന്തുണയും സഹകരണവും സമഗ്ര ശിക്ഷാ പ്രവര്‍ത്തകര്‍ നല്‍കും. വിദ്യാലയങ്ങള്‍ പ്രോജക്ട് തയാറാക്കി ഉടന്‍ ബിആര്‍സികള്‍ക്ക് സമര്‍പ്പിക്കണം.

date