Skip to main content

കെ -ടെറ്റ് 2022 സര്‍ട്ടിഫിക്കറ്റ് പരിശോധന

ആലപ്പുഴ : കെ-ടെറ്റ് 2022 ഒക്ടോബറിലെ പരീക്ഷയില്‍ മാവേലിക്കര വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള പരീക്ഷാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 14, 15, 16 തിയ്യതികളില്‍ നടത്തും.  കാറ്റഗറി II-ലെ വിജയികള്‍ 14-നും കാറ്റഗറി III-ലെ വിജയികള്‍ 15-നും കാറ്റഗറി I,IV -ലെ വിജയികള്‍ 16-നും എത്തണം. വിജയികള്‍ അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ട്,  ഹാള്‍ടിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്. ബി.എഡ്/ടി.ടി.സി. പഠിക്കുന്നവര്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം വെരിഫിക്കേഷന് ഹാജരായാല്‍ മതി.

date