Skip to main content

അട്ടപ്പാടി പുരാതത്വ സര്‍വ്വെ ഉദ്ഘാടനം ഇന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും

 

അട്ടപ്പാടി പുരാതത്വ സര്‍വ്വെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 14)  രാവിലെ 11 ന് അഗളി കില ഓഡിറ്റോറിയത്തില്‍ തുറമുഖം-പുരാവസ്തു-പുരാരേഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും.  അട്ടപ്പാടി പ്രദേശത്തെ പുരാതത്വ തെളിവുകള്‍ കണ്ടെത്തി വിവരശേഖരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന പുരാവസ്തു വകുപ്പ് അട്ടപ്പാടിയില്‍ പുരാതത്വ സര്‍വ്വെ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാകും. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി. ധര്‍മ്മലശ്രീ, അഗളി-പുതൂര്‍-ഷോളയൂര്‍- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്‍,  ജ്യോതി അനില്‍കുമാര്‍, സി.പി രാമൂര്‍ത്തി, ജില്ലാ പഞ്ചായത്ത് അംഗം പി.സി. നീതു, ബ്ലോക്ക് പഞ്ചായത്തംഗം കാളിയമ്മ മുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് അംഗം മിനി ജി. കുറുപ്പ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date