Skip to main content

വർണ്ണ കൂടാരം 2023 മാതൃക പ്രീ പ്രൈമറി ഉദ്ഘാടനം

 

കാരാട് ജി എൽ പി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ആധുനികമായി സജ്ജീകരിച്ച  പ്രീപ്രൈമറി വിഭാഗമായ ' വർണ കൂടാര' ത്തിന്റെ ഉദ്ഘാടനം ടിവി ഇബ്രാഹിം എംഎൽഎ നിർവഹിച്ചു. വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  സമഗ്ര ശിക്ഷ കേരളം  ജില്ലാ പ്രോജക്ട് ഓഫീസർ സുരേഷ് കൊളശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്  ൈ വസ് പ്രസിഡൻറ് മിനി കോലോത്തൊടി , ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സുഭദ്ര ശിവദാസൻ, പി കെ സി അബ്ദുറഹ്മാൻ ,  ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ബാലകൃഷ്ണൻ 

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീദ ടീച്ചർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല പാറക്കണ്ടത്തിൽ, വാർഡ് മെമ്പർ പിസി പത്മാവതി

 ബ്ലോക്ക് പ്രോജക്ട് ഓർഡിനേറ്റർ ഡോ.സുധീരൻ ചീരക്കൊട , സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എൻ പ്രമോദ് ദാസ് , ചന്ദ്രദാസൻ എ , എ കെ അനീഷ് , എംപി അബ്ദുൽ അസീസ്, സി.പി ഫൈസൽ, സമദ് മുറാദ് , പിടി ഷണ്മുഖൻ

 ടി എം ഗോപാലൻ , രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.

 13 ഇടങ്ങളിലായി സജ്ജമാക്കിയ ശിശു കേന്ദ്രീകൃത ഇടങ്ങൾ സമഗ്ര ശിക്ഷാ കേരള  ജില്ലാ കോ ഓർഡിനേറ്റർ ടി രത്നാകരൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. 

 ഹെഡ്മിസ്ട്രസ്  ശശിലത ടീച്ചർക്കുള്ള യാത്രയയപ്പും അവാർഡ് ജേതാവ്  ശില്പ ടീച്ചർക്കുള്ള ആദരവും എൽഎസ്എസ് ജേതാക്കൾക്കുള്ള അനുമോദനവും സ്കൂൾ മാഗസിൻ പ്രകാശനവും ചടങ്ങിൽ  നടന്നു. .

 

ഹെഡ്മിസ്ട്രസ് ശശി ലത സിപി സ്വാഗതവും

സ്റ്റാഫ് സെക്രട്ടറി നഫീസ തെക്കേത്തൊടി നന്ദിയും പറഞ്ഞു. 

date