Skip to main content

കെഎഫ്ആര്‍ഐയില്‍ രജിസ്ട്രാര്‍; ഏപ്രില്‍ 10 വരെ അപേക്ഷിക്കാം

പീച്ചിയിലെ കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (കെഎഫ്ആര്‍ഐ) രജിസ്ട്രാര്‍ തസ്തികയിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 55 വയസ്സ് കവിയരുത്. അംഗീകൃത സർവകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം, കേന്ദ്ര / സംസ്ഥാന / പൊതുമേഖലാ സ്ഥാപനങ്ങളില്‍ 15 വര്‍ഷത്തെ സേവന പരിചയം (10 വര്‍ഷം മുതിര്‍ന്ന തസ്തികയില്‍) എന്നിവയാണ് അടിസ്ഥാന യോഗ്യത. അഞ്ചു വര്‍ഷത്തേക്കായിരിക്കും നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടുന്നത് പരിഗണിക്കും. അപേക്ഷാഫോമും വിശദാംശങ്ങളും www.kfri.orgല്‍ ലഭിക്കും.

date