Skip to main content

കയാക്കിങ്ങ് ആന്റ് കനോയിങ്ങ് ഡ്രാഗണ്‍ ബോട്ട് താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

ആലപ്പുഴ: കര്‍ണാടകയില്‍ നടന്ന പതിനൊന്നാമത് ഇന്ത്യന്‍ കയാക്കിങ് & കനോയിങ് ഡ്രാഗണ്‍ ബോട്ട് സീനിയര്‍ ജൂനിയര്‍ മത്സരത്തില്‍ കേരളത്തിന് വേണ്ടി മെഡലുകള്‍ നേടിയ കേരള ടീമിനും കോച്ച് പ്രവീണിനും സ്വീകരണം നല്‍കി. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ഒളിപിക്ക് അസോസിയേഷന്റെയും നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ഒരു സ്വര്‍ണവും നാല് വെങ്കലവുമാണ് ടീം നേടതിയത്.

ചടങ്ങില്‍ ആലപ്പുഴ ജില്ല ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ വി.ജി വിഷ്ണു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്‍.പ്രദീപ് കുമാര്‍, ഹെല്‍ത്ത് ഫോര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി കെ. നാസര്‍, അസോസിയേഷന്‍ ഭാരവാഹികളായ അനില്‍കുമാര്‍, എന്‍.പ്രദീപ്  തുടങ്ങിയവര്‍ പങ്കെടുത്തു.

date