Skip to main content

ഹരിതവിദ്യാലയം റിയാലിറ്റിഷോ: ജില്ലയിൽ നിന്ന് എൻ എ എം എച്ച് എസ് എസ് പെരിങ്ങത്തൂർ

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിലേക്ക് ജില്ലയിൽ നിന്ന് എൻ എ എം എച്ച് എസ് എസ് പെരിങ്ങത്തൂർ സ്‌കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽനിന്ന് തിരഞ്ഞെടുത്ത ആറു സ്‌കൂളുകളാണ് ആദ്യ റൗണ്ടിൽ പങ്കെടുത്തത്.  
മാർച്ച് രണ്ടിന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ഹരിതവിദ്യാലയം ഗ്രാന്റ് ഫിനാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങ് കൈറ്റ് വിക്ടേഴ്സിൽ തത്സമയം സംപ്രേഷണം ചെയ്യും. ഒന്നാം സമ്മാനാർഹമാകുന്ന സ്‌കൂളിന് 20 ലക്ഷവും രണ്ടും മൂന്നും സമ്മാനക്കാർക്ക് 15, 10 ലക്ഷം രൂപ വീതവും നൽകും. മറ്റു ഫൈനലിസ്റ്റുകൾക്ക് രണ്ട് ലക്ഷം രൂപ വീതം ലഭിക്കും.

 

date