Skip to main content

വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

കല്യാശ്ശേരി മണ്ഡലത്തിലെ വായനശാലകൾക്ക് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 4.50 ലക്ഷം രൂപയുടെ പുസ്തകങ്ങളുടെ വിതരണോദ്‌ഘാടനം എരിപുരം മാടായി ബാങ്ക് പിസിസി ഹാളിൽ കഥാകൃത്ത് ടി പത്മനാഭൻ നിർവഹിച്ചു. എം വിജിൻ എം എൽ എ അധ്യക്ഷനായി.  പ്രൊഫ. ബി മുഹമ്മദ്‌ അഹമ്മദ്‌ മുഖ്യാതിഥിയായി. 136 വായനശാലകൾക്കാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് അംഗം സിപി ഷിജു, ഔഷധി ബോർഡ് അംഗം കെ പത്മനാഭൻ, സംസ്ഥാന ലൈബ്രറി കൗൺസിലംഗം എം.കെ രമേഷ് കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ വൈ വി സുകുമാരൻ, നാരായണൻ വൈക്കത്ത്, എ ശ്രീധരൻ, പി എം കൃഷ്ണപ്രഭ എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ മാടായി മേഖല സെക്രട്ടറി കെ പി മനോജ് സ്വാഗതവും ചന്ദ്രശേഖരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

date