Skip to main content

വർഗകലയുടെ കരുത്തും സൗന്ദര്യവുമായി വർക്കിംഗ് ക്ലാസ് ഹീറോസ് ഇന്ന് (ഫെബ്രുവരി 27 ) 

 

കോട്ടയം: നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ താഴേത്തട്ടിലെ  ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന രാഷ്ട്രീയ സാഹചര്യം  പശ്ചാത്തലമാക്കിയ സെർബിയൻ സിനിമ വർക്കിംഗ് ക്ലാസ് ഹീറോസ് തിങ്കളാഴ്ച രാവിലെ 9.15 അനശ്വരയിൽ പ്രദർശിപ്പിക്കും.

കോർപറേറ്റ് വികസന തീവ്രവാദം അടിസ്ഥാന വർഗത്തെ വീണ്ടും ചൂഷണം ചെയ്യുന്നത് എങ്ങനെയെന്നാണ് സെർബിയൻ ചലച്ചിത്രകാരനായ മിലോസ് പൂസിച് തന്റെ പുതിയ ചിത്രത്തിലൂടെ തുറന്നു കാട്ടുന്നത്.

ചെറിയ വരുമാനക്കാർ തീരെ കുറഞ്ഞ വാടകയിൽ താമസിക്കുന്ന കെട്ടിടം വികസനം നടപ്പാക്കാനെന്ന പേരില്‍ ഒഴിപ്പിച്ചെടുക്കുന്ന മുതലാളിത്ത വർഗത്തിൻ്റെയും അവര്‍ വിലക്കെടുക്കുന്ന ‘വര്‍ക്കിംഗ് ക്ലാസ് ഹീറോ'കളുടെയും നേർക്കാഴ്ചയാണ് ചിത്രം.

ലോകസിനിമകൾക്കിടയിൽ സെർബിയൻ സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത ഫെസ്റ്റിവലുകളിൽ പ്രകടമാണ്. കൺട്രി ഫോക്കസ് വിഭാഗത്തിൽ വർക്കിംഗ് ക്ലാസ് ഹീറോസ് കൂടാതെ ദ ബിഹേഡിംഗ് ഓഫ് സെയിൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് എന്ന സെർബിയൻ ചലച്ചിത്രം ഇന്നലെ പ്രദർശിപ്പിച്ചു.

 

 

 

date