Skip to main content

നൻപകൽ നേരത്ത് മയക്കം ഇന്ന്

 

 

കോട്ടയം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച പ്രേക്ഷക പുരസ്കാരം നേടിയ നൻപകൽ നേരത്ത് മയക്കം ഇന്ന് (ഫെബ്രുവരി 27)  വൈകിട്ട് മൂന്നിന് അനശ്വര തിയറ്ററിൽ പ്രദർശിപ്പിക്കും. അസാധ്യവും നടക്കാൻ സാധ്യതയില്ലാത്തതുമായ ഒരു മാനസികാവസ്ഥയാണ് വ്യത്യസ്തമായ തിരക്കഥയിലൂടെ നൽപകൽ നേരത്തെ മയക്കം മുന്നോട്ട് വയ്ക്കുന്നത്.ഒരു ഉച്ചമയക്കത്തിൽ കണ്ട സ്വപ്നം യാഥാർത്ഥ്യമായതുപോലെ മൂവാറ്റുപുഴക്കാരൻ ജെയിംസ് തമിഴ് നാട്ടുകാരനായ സുന്ദരമായി മാറുന്നു. രൂപത്തിലും ഭാവത്തിലും സംസാരത്തിലും ചലനത്തിലും ഈ വേഷ പകർച്ച പ്രകടമാകുന്നു.മൂവാറ്റുപുഴയിൽ നിന്ന് വേളാങ്കണിയിലേക്ക് പോയ ബസ് വിജനമായ സ്ഥലത്ത് നിർത്തുമ്പോൾ കാണാതാകപ്പെടുന്ന  ജെയിംസും പിന്നീട് ജെയിംസിന്റെ  സുന്ദരത്തിലേക്കുള്ള പരകായപ്രവേശനവുമാണ് കഥയുടെ ഇതിവൃത്തം.ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. പ്രശസ്ത കഥാകൃത്ത് എസ്. ഹരീഷ് തിരക്കഥയെഴുതിയ ചിത്രത്തിൽ മമ്മൂട്ടി, രമ്യ സുവി,രമ്യ പാണ്ഡ്യൻ തുടങ്ങിയവർ പ്രധാന താരങ്ങളായെത്തുന്നു.

date