Skip to main content

എ പ്ലേസ് ഓഫ് അവർ ഓൺ അഥവാ ഏക് ജഗാ അപ്നി ഇന്ന്

കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് (ഫെബ്രുവരി 28) വൈകുന്നേരം മൂന്നിന് അനശ്വരയിൽ ഏക്താരാ കളക്ടീവ്  സംവിധാനവും നിർമ്മാണവും നിർവഹിച്ച  എ പ്ലേസ് ഓഫ് അവർ ഓൺ അഥവാ ഏക് ജഗാ അപ്നി പ്രദർശിപ്പിക്കും.  ലൈല, റോഷ്‌നി എന്നീ രണ്ട് ട്രാൻസ് സ്ത്രീകളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് നീങ്ങുന്നത്. മനീഷാ സോനി, മുസ്‌കാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  എൽ.ജി.ബി.ടി.ക്യു വിഭാഗത്തിലുള്ളവരോട് മറ്റുള്ളവരോടെന്ന പോലെ സാധാരണ രീതിയിൽ പെരുമാറണമെന്നാണ് സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയം.
 

date