Skip to main content

അഡ്വാൻസ് സർവേയിംഗ് ഹ്രസ്വകാല കോഴ്‌സ്

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ മൂന്നു മാസം ദൈർഘ്യമുള്ള അഡ്വാൻസ് സർവേയിംഗ് ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ അല്ലെങ്കിൽ സർവേയർ/ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. കോഴ്‌സ് ഫീസ് - 15,000/- രൂപ. താത്പര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0479 2452210, 2953150, 9446079191

date