Skip to main content
ചങ്ങാതി പദ്ധതി പഠിതാക്കളുടെ സംഗമം കോലഴിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

ആടിയും പാടിയും ആവേശത്തോടെ ചങ്ങാതി പഠിതാക്കൾ

ചങ്ങാതി പദ്ധതിക്ക് കീഴിൽ കോലഴി ഗ്രാമപഞ്ചായത്തിലെ പഠിതാക്കളുടെ സംഗമം നടത്തി. സംഗമം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി വിശ്വംഭരൻ, അംഗങ്ങളായ പ്രകാശ് ഡി ചിറ്റിലപ്പള്ളി, പീതാംബരൻ, ഇന്ദിര എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സാക്ഷരതാമിഷൻ കോഓർഡിനേറ്റർ സജി തോമസ് സ്വാഗതവും അസി. കോർഡിനേറ്റർ ആർ അജിത് കുമാർ നന്ദിയും രേഖപ്പെടുത്തി. ഇൻസ്‌ട്രക്ടർമാരായ ശ്രുതി, ജ്യോതി, ഗംഗാധരൻ, ജോസഫ്, ഷീജ, കാർത്യായനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഗമത്തോടനുബന്ധിച്ചു അവലോകനം, കലാപരിപാടികൾ എന്നിവ നടന്നു. ചടങ്ങിൽ വച്ചു ഗുഡ് ഇംഗ്ലീഷ് അഞ്ചാം ബാച്ച് വിജയികളുടെ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ചങ്ങാതി പഠിതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

date