Skip to main content

ജെ.ഡി.സി കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളജുകളിലെ 2023-24 വർഷ ജെ.ഡി.സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ജനറൽ, പട്ടികജാതി/പട്ടികവർഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്ന് വിഭാഗങ്ങളിലേക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി മാർച്ച് 31. അപേക്ഷ സമർപ്പിക്കുന്നതിനും, വിശദവിവരങ്ങൾക്കും: www.scu.kerala.gov.in.

date