Skip to main content

ആസാദി കാ അമൃത് മഹോത്സവ് ; യുവസംവാദം സംഘടിപ്പിക്കുന്നു.

കോട്ടയം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും  നെഹ്റു യുവകേന്ദ്രയും ചേർന്ന് ഏപ്രിൽ ഒന്നുമുതൽ മെയ് 31 വരെ 'ഇന്ത്യ  അറ്റ് 2047 'എന്ന പേരിൽ ജില്ലകൾ തോറും യുവസംവാദം സംഘടിപ്പിക്കുന്നു.ഇതിനായി സംഘടനകൾക്ക് അപേക്ഷിക്കാം. യൂത്ത് ക്ളബ്ബുകടക്കമുള്ള സംഘടനകൾക്ക് പരമാവധി ഇരുപതിനായിരം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും.
സംവാദം പരിപാടി സംഘടിപ്പിക്കുന്നതിനായി ഓരോ ജില്ലയിലും മൂന്നു വീതം സംഘടനകളെ തിരഞ്ഞെടുക്കും. സാമൂഹിക സേവന പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുൻപരിചയമുള്ളതും മികച്ച സംഘാടകശേഷിയുള്ളതും പക്ഷപാതമില്ലാത്ത പ്രവർത്തന പശ്ചാത്തലമുള്ളതും നിയമാനുസൃതം രജിസ്റ്റർ ചെയ്തതുമായ യൂത്ത് ക്ളബ്ബുകൾ, സാമൂഹ്യസംഘടനകൾ സർക്കാറിതര സംഘങ്ങൾ തുടങ്ങിയവക്ക് നിശ്ചിത ഫോമിൽ അപേക്ഷിക്കാം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോട്ടയം ജില്ലാ നെഹ്റു യുവകേന്ദ്രം യൂത്ത് ഓഫീസറുമായി ബന്ധപ്പെടുക. ഫോൺ 0481 - 2565335,8547628819

date