Skip to main content

അപ്രന്റീസ്ഷിപ്പ് മേള

കോട്ടയം: കേന്ദ്ര നൈപുണ്യ വികസനസംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പും ചേർന്ന് ജില്ലയിൽ ആർ.ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച്  13 ന്  ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ  പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നടത്തുന്നു. അപ്രന്റീസ്  പരിശീലനത്തിന് പരമാവധി അവസരങ്ങൾ ഒരുക്കുന്നതിനു വേണ്ടിയുള്ള ഈ മേളയിൽ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യപൊതുമേഖലസ്ഥാപനങ്ങളും പങ്കെടുക്കും. എൻജിനീയറിംഗ് /നോൺ എൻജിനീയറിംഗ്  ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക്  പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ ഒമ്പത് മുതൽ 11 മണി വരെയാണ്. www.apprenticeshipindia.gov.in   എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ: 0481 -2561803 ,9495393932

date